StudyWithSmile — free flashcards, quizzes and exam practice for school students

ലോഹങ്ങൾ (Metals)

Chemistry · Kerala SSLC (Class 10) · Malayalam Medium · 40 questions and answers

Sample questions

Q: ധാതുവും (mineral) അയിരും (ore) തമ്മിലുള്ള വ്യത്യാസം എന്ത്?
A: ധാതു: പ്രകൃതിയിൽ കാണപ്പെടുന്ന ലോഹങ്ങളോ സംയുക്തങ്ങളോ (ലോഹസംയുക്തങ്ങളും അലോഹസംയുക്തങ്ങളും). അയിര്: ഒരു ലോഹം എളുപ്പത്തിലും ലാഭകരമായും വേർതിരിക്കാവുന്ന ധാതു. ഉദാ: കളിമണ്ണ്, ബോക്സൈറ്റ്, ക്രയോലൈറ്റ് എന്നിവ അലുമിനിയത്തിന്റെ ധാതുക്കൾ; ഇവയിൽ ബോക്സൈറ്റ് ആണ് അയിര്.
Q: ലോഹനിഷ്കർഷണം (metallurgy) എന്നാൽ എന്ത്?
A: അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്നതും (extraction) ശുദ്ധീകരിക്കുന്നതും (refining) ഉപയോഗയോഗ്യമാക്കുന്നതുമായ പ്രക്രിയകളുടെ ആകെത്തുകയാണ് ലോഹനിഷ്കർഷണം.
Q: ഗാങ് (gangue) എന്നാൽ എന്ത്?
A: അയിരിനോടൊപ്പം കാണപ്പെടുന്ന മണ്ണ്, മണൽ, പാറ തുടങ്ങിയ അനാവശ്യമായ (impurity) പദാർഥങ്ങളാണ് ഗാങ്.
Q: അയിരിന്റെ സാന്ദ്രണം (concentration of ore) എന്നാൽ എന്ത്?
A: അയിരിൽനിന്ന് ഗാങ് നീക്കി ലോഹസംയുക്തത്തിന്റെ അളവ് വർധിപ്പിക്കുന്ന പ്രക്രിയ. ഇതിനെ ധാതു സമ്പുഷ്ടീകരണം (ore dressing) എന്നും പറയുന്നു.
Q: റോസ്റ്റിങ് (roasting) എന്നാൽ എന്ത്?
A: സാന്ദ്രണം ചെയ്ത അയിരിനെ വായുവിന്റെ സാന്നിധ്യത്തിൽ അതിന്റെ ദ്രവണാങ്കത്തിൽ താഴെയുള്ള താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ. സൾഫൈഡ് അയിരുകളെ ഓക്സൈഡാക്കാൻ: 2ZnS + 3O₂ → 2ZnO + 2SO₂.

Sign in free to study all 40 questions with flashcards, quizzes and spaced revision.